നിപ ഭീതിയിൽ സംസ്ഥാനം….; കോഴിക്കോട് എൻ.ഐ.ടിയിലും നിയന്ത്രണം ഏർപ്പെടുത്തി, പരീക്ഷകൾ മാറ്റി, ക്ലാസുകൾ ഓൺലൈനിലേക്ക്….!
കോഴിക്കോട്: നിലവിലുള്ള നിപ വൈറസ് സാഹചര്യവും കോഴിക്കോട് ജില്ല അധികാരികളുടെ നിര്‍ദേശങ്ങളും പരിഗണിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടനടി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് എൻ.ഐ.ടി.സി രജിസ്ട്രാർ അറിയിച്ചു. സെപ്‌റ്റംബർ 18 മുതൽ 23 വരെ എല്ലാ ക്ലാസുകളും ഓൺലൈൻ മോഡിലൂടെ നടക്കും. ഹാജർ ആവശ്യകതകൾ പതിവുപോലെ തുടരും. ഡീനും എച്ച്.ഒ.ഡിയുമായി കൂടിയാലോചിച്ച് ടൈം ടേബിൾ പുനഃക്രമീകരിക്കും. യു.ജി, പി.ജി ഉന്നത ക്ലാസുകളിലെ ഷെഡ്യൂൾ ചെയ്ത പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ സമയക്രമം പിന്നീട് പ്രഖ്യാപിക്കും.