7660 കോടി രൂപയുടെ 91 നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്

കൊച്ചി: കര്‍ണാടക സംസ്ഥാനതല ഏകജാലക ക്ലിയറന്‍സ് കമ്മിറ്റി (എസ്എല്‍എസ്ഡബ്ല്യുസിസി)  സംസ്ഥാനത്തിനകത്ത് 18,146 തൊഴിലവസര സാധ്യതയുള്ള 7,659.52 കോടി രൂപയുടെ 91 വ്യാവസായിക നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി നല്‍കി.

വന്‍കിട, ഇടത്തരം വ്യവസായ, അടിസ്ഥാന സൗകര്യ വികസന മന്ത്രി ശ്രീ. എം.ബി.  പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള  എസ്എല്‍എസ്ഡബ്ല്യുസിസി കമ്മിറ്റി 50 കോടിയിലധികം നിക്ഷേപം ഉള്‍പ്പെടുന്ന 26 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. മൊത്തം നിക്ഷേപം 5,750.73 കോടി രൂപ. ഇതിന് മൊത്തം 13,742 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

മാരുതി സുസുക്കി ഇന്ത്യ, എക്യുസ് കണ്‍സ്യൂമര്‍, സൗത്ത് വെസ്റ്റ് മൈനിംഗ്, ടാറ്റ സെമികണ്ടക്ടര്‍, ക്രിപ്റ്റോണ്‍ (ഇന്ത്യ)  സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ മുന്‍നിര നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.

മൊത്തം 91 നിക്ഷേപ പദ്ധതികള്‍ ഏകദേശം 57 നിക്ഷേപ പദ്ധതികള്‍ 15 കോടി മുതല്‍ 50 കോടി രൂപ വരെയാണ് നിക്ഷേപം. മൊത്തം 1,144.94 കോടി രൂപയാണ് നിക്ഷേപം. ഇത് കര്‍ണാടകയില്‍ 4404 തൊഴിലവസര സാധ്യതകള്‍ സൃഷ്ടിക്കും.

763.85 കോടി രൂപയുടെ അധിക നിക്ഷേപമുള്ള എട്ട് പദ്ധതികള്‍ക്കും സമിതി അംഗീകാരം  നല്‍കി.

വാണിജ്യ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എസ് സെല്‍വകുമാര്‍, വ്യവസായ  വികസന കമ്മീഷണര്‍ ഗുഞ്ജന്‍ കൃഷ്ണ, തൊഴില്‍ വകുപ്പ് സെക്രട്ടറി മുഹമ്മദ് മൊഹ്സിന്‍, കെഐഎഡിബി സിഇഒ ഡോ. എം മഹേഷ്, ഐടി/ബിടി വകുപ്പ് ഡയറക്ടര്‍ ദര്‍ശന്‍ എച്ച് വി, കര്‍ണാടക ഉദ്യോഗ് മിത്ര മാനേജിംഗ് ഡയറക്ടര്‍ ദൊഡ്ഡബസവരാജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply