സ്പോട്ട് അഡ്മിഷന്‍

ഇടുക്കി മുട്ടം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒന്നാം വര്‍ഷ റഗുലര്‍ ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 15 ന് കോളേജ് ഓഫീസില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്കും, പുതിയതായി അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.

അപേക്ഷകര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസുമായി രക്ഷാകര്‍ത്താവിനോടൊപ്പം രാവിലെ 9.00 മണി മുതല്‍ 11.00 മണി വരെയുള്ള സമയത്ത് കോളേജില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ് എ.ടി.എം.കാര്‍ഡ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. പി.ടി.എ. ഫണ്ട് പണമായി കൈയില്‍ കരുതണം

Leave A Reply