കൊയിലേരി പാലത്തില്‍ നിന്നും യുവാവ് പുഴയില്‍ ചാടി; തെരച്ചിൽ ആരംഭിച്ചു

മാനന്തവാടി: വയനാട് ജില്ലയിലെ കൊയിലേരി പാലത്തില്‍ നിന്നും യുവാവ് പുഴയില്‍ ചാടിയതായ സംശയം. പാലത്തിനു മുകളില്‍ ചെരിപ്പും എഴുതി തയ്യാറാക്കിയ കുറിപ്പുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ രാവിലെ എട്ട് മണിയോടെ പൊലീസിനെ വിവരമറിയിച്ചു. മാനന്തവാടി പൊലീസ് സ്ഥലത്ത് എത്തി.

തുടര്‍ന്ന് മാനന്തവാടി ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും തെരച്ചില്‍ നടത്തുകയാണ്.

പ്രാഥമിക അന്വേഷണത്തില്‍ കാപ്പുംചാല്‍ കല്ലിട്ടാതാഴെ കോളനിയിലെ ജയേഷ് (39) ആണ് കുറിപ്പെഴുതി വെച്ചതെന്നാണ് സൂചന.

Leave A Reply