കുരീക്കാട്ടിൽ മനിശ്ശേരിൽ റോഡ് നിർമ്മാണത്തിന് തുടക്കമായി

കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്ത് 11ാം വാർഡിലെ കുരീക്കാട്ടിൽ മനിശ്ശേരിൽ റോഡ് നിർമ്മാണത്തിന് തുടക്കമായി. പ്രദേശത്തെ പന്ത്രണ്ടോളം കുടുംബങ്ങൾക്ക് ഇതോടെ യാത്രാ സൗകര്യം ലഭ്യമാകും. വാഹന സൗകര്യമില്ലാതിരുന്ന പ്രദേശവാസികൾ പഞ്ചായത്തിന് സ്ഥലം വിട്ട് നൽകിയതോടെയാണ് റോഡ് നിർമ്മാണം പ്രാവർത്തികമായത്.

100 മീറ്റർ നീളവും എട്ടടി വീതിയുമുള്ള റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കുന്ന ജോലികളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്നുള്ള 15 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ. ഓണത്തിന് മുൻപ് പണികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ടി. സനിൽകുമാർ പറഞ്ഞു.

Leave A Reply