കല്യാണ് റാമും സംയുക്ത മേനോനും ഒന്നിക്കുന്ന ഡെവിളിൻറെ റിലീസ് തീയതി പുറത്തുവിട്ടു

നവാഗതനായ മല്ലിഡി വസിഷ്ഠയുടെ ഫാന്റസി ഡ്രാമയായ ബിംബിസാരയിൽ ഒന്നിച്ച ശേഷം, കല്യാണ് റാമും സംയുക്ത മേനോനും നവീൻ മേദാരം സംവിധാനം ചെയ്ത പിരീഡ് ഡ്രാമയായ ഡെവിൾ — ദി ബ്രിട്ടീഷ് സീക്രട്ട് ഏജന്റിൽ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോൾ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. പീരിയോഡിക്ക് ക്രൈം ത്രില്ലർ ചിത്രം ‘ഡെവിൾ’ നവംബർ 24ന് തീയേറ്ററുകളിൽ എത്തും.

1940 കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ചിത്രത്തിൽ കല്യാണ് റാം ഒരു മേക്ക് ഓവറിന് പോകുന്നതായി കാണാം. സംയുക്ത തെലുങ്കിൽ അഭിനയിച്ച എല്ലാ ചിത്രവും സൂപ്പർ ഹിറ്റായിരുന്നു. . വിരുപക്ഷ എന്ന ബ്ലോക്ബസ്റ്റർ ഹിറ്റിന് ശേഷം തരാം പ്രധാന താരമായി എത്തുന്ന ചിത്രമാണ് ഡെവിൾ. അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറിൽ ദേവാനഷ് നാമ, അഭിഷേക് നാമ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Leave A Reply