പ്രകാശ് രാജ്, ഇന്ദ്രജിത്ത് സുകുമാരൻ, നൈല ഉഷ എന്നിവർ സനൽ വി ദേവന്റെ കുഞ്ഞമ്മിണി ഹോസ്പിറ്റലിലെ പ്രധാന താരങ്ങളാണ്. ഒരു ഫാന്റസി കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. നടൻമാരായ ബാബുരാജ്, സരയു എന്നിവരും അഭിനയിക്കുന്ന ചിത്രം മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ പുറത്തിറങ്ങും. ചിത്രം ഓഗസ്റ്റ് 11ന് എത്തും. ഇപ്പോൾ സിനിമയിലെ ഡോക്ടർമാരെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തുവിട്ടു.
അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജാണ്. വൗ സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മൻസൂർ മുതുക്കുട്ടി നിർവഹിക്കും. ചിത്രത്തിന്റെ സംവിധായകൻ സനൽ മുമ്പ് മോളി ആന്റി റോക്‌സ്, പുണ്യാളൻ അഗർബത്തീസ്, വർഷം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.