ഗർഭിണിയായ നഴ്സിന് നേരെ ലൈംഗിക അതിക്രമം; ക്യാബ് ഡ്രൈവർ അറസ്റ്റിൽ

ബെംഗളുരൂ: ജോലി കഴിഞ്ഞ് വീട്ടിലേയ്‌ക്ക് മടങ്ങുകയായിരുന്ന ഗർഭിണിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്. കഴിഞ്ഞ ദിവസം ഇലക്ട്രോണിക്സിറ്റിയുടെ പരിധിയിൽ നടന്ന സംഭവത്തിൽ കമ്മസാന്ദ്ര സ്വദേശിയായ അവിനാഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹെൽത്ത് സെന്ററിൽ നിന്നും രാത്രി 7:30-ഓടെ ജോലി കഴിഞ്ഞ് വീട്ടിലേയ്‌ക്കിറങ്ങിയ യുവതിയുടെ സമീപം ടാക്‌സി ഡ്രൈവർ വരികയും വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറയുകയും ചെയ്തു. ഇത് നിരസിച്ച് നടന്നു നീങ്ങിയ യുവതിയെ ഇയാൾ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകരെ വിവരം അറിയിച്ച യുവതി, ഇലക്‌ട്രോണിക്‌സിറ്റി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Leave A Reply