റഷ്യ-യുക്രെയ്ൻ യുദ്ധം; പരിഹാരം കണ്ടെത്താൻ ഇന്ത്യ പ്രതിജ്ഞാബന്ധമെന്ന് അജിത് ഡോവൽ

റിയാദ് : റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് പരിഹാരം കണ്ടെത്താൻ ഇന്ത്യ സജീവവും സന്നദ്ധവുമായ പങ്കാളിയായി തുടരുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്ഇ) അജിത് ഡോവൽ. സംഘർഷത്തിന്റെ തുടക്കം മുതൽ തന്നെ റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ ഇടപെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. റഷ്യ -യുക്രെയ്ൻ സംഘർഷം ചർച്ച ചെയ്യുന്നതിനായി ജിദ്ദയിലെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യുഎൻ പ്രമാണത്തിലും അന്താരാഷ്‌ട്ര നിയമത്തിലും പരാമർശിക്കുന്നത് പോലെ ‘എല്ലാ രാജ്യത്തോടും പരമാധികാരത്തോടും പ്രാദേശികതയോടും ബഹുമാനം ഉയർത്തിപ്പിടിക്കണം’ എന്ന തത്വത്തെ രാജ്യം എന്നും പിന്തുണയ്‌ക്കുന്നതായിരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്താൻ എല്ലാ പ്രതിനിധികളുടെയും അഭിപ്രായങ്ങൾ തേടും. യുക്രെയ്നിന് മാനുഷിക സഹായവും ഗ്ലോബൽ സൗത്തിന് സാമ്പത്തിക സഹായവും ഇന്ത്യ നൽകുന്നുണ്ട്’ അദ്ദേഹം പറഞ്ഞു.

Leave A Reply