ബംഗ്ലാദേശിലെ അവാമി ലീഗ് പ്രതിനിധികൾ ഇന്ത്യയിൽ

ഡൽഹി: ഇന്ത്യ സന്ദർശിക്കാൻ ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ അഞ്ചംഗ പ്രതിനിധി സംഘം. ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായ ബിജെപിയെ അടുത്തറിയുക എന്നതാണ് അവാമി ലീഗിന്റെ ലക്ഷ്യം.

ഇന്ന് (ഓഗസ്റ്റ് 6) മുതൽ ഓഗസ്റ്റ് 9 വരെയാണ് സംഘം ഇന്ത്യ സന്ദർശിക്കുക. അവാമി ലീഗ് സംഘം ഇന്ത്യയിലേക്കെത്തുന്നത് ബിജെപി ദേശീയ നേതൃത്വത്തിന്റെ ക്ഷണപ്രകാരമാണ്.

രാഷ്‌ട്രീയ പാർട്ടികൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി, ‘ബിജെപിയെ അറിയാം’ എന്ന പ്രചാരണത്തിന്റെ ഭാഗമായി പാർട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ഇവർ എത്തുന്നത്. ബിജെപിയുടെ പ്രവർത്തനത്തെയും കാഴ്ചപ്പാടിനെക്കുറിച്ചും നേരിട്ട് മനസ്സിലാക്കുകയും അറിയുകയുമാണ് സംഘത്തിന്റെ ലക്ഷ്യം.

Leave A Reply