പി ജി കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് (കില) കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ എം എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് (MA DLG), എം എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ് (MA PPD), എം എ സോഷ്യൽ എൻട്രപ്രെണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ് (MA SED) കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.

45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർ 9ന് നേരിട്ട് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.  ഫോൺ: 9895094110, 9074927190.

Leave A Reply