കൃഷി നശിപ്പിക്കുന്ന 4 കാട്ടുപന്നികളെ വെടിവച്ചു കൊന്നു

തുമ്പമൺ ∙ കൃഷി നശിപ്പിക്കുന്ന 4 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ആറാം വാർഡിലെ പ്രാലിൽ ഭാഗത്താണ് പന്നികളെ കണ്ടത്. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർമാരായ അബി, സുകു എന്നിവർ ചേർന്ന് ഇവയെ വെടിവച്ചത്. പഞ്ചായത്ത് അംഗം ടി.എ.രാജേഷ് ഉൾപ്പെടെ നാട്ടുകാരും വ്യാപകമായി നടത്തിയ തിരച്ചിലിലാണ് പന്നിക്കൂട്ടത്തെ കണ്ടെത്തിയത്.

Leave A Reply