ബി.എസ്‌സി നഴ്‌സിംഗ്: ട്രാൻസ്‌ജെൻഡർ സംവരണ സീറ്റിൽ അപേക്ഷിക്കാം

ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സംവരണം ചെയ്ത തിരുവനന്തപുരം സർക്കാർ നഴ്‌സിംഗ് കോളജിലെ  ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വഴി ഓൺലൈനായി ഓഗസ്റ്റ് 7 മുതൽ 10 വരെ അപേക്ഷിക്കാം. 

അപേക്ഷകർ ഓൺലൈനിലോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ  വഴിയോ അപേക്ഷാ ഫീസായ 800 രൂപ അടയ്ക്കണം. എസ്.സി/എസ്.ടി വിഭാഗത്തിന്  400 രൂപയാണ് ഫീസ്. അപേക്ഷ 11നകം നൽകണംഅപേക്ഷയോടൊപ്പം ട്രാൻസ്‌ജെൻഡർ ഐ.ഡി. കാർഡ് അല്ലെങ്കിൽ സംസ്ഥാന സർക്കാർ നൽകിയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.

അപേക്ഷാർത്ഥികൾക്ക് 2023 ഡിസംബർ 31 ന്  17 വയസ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.

Leave A Reply