നെസിയെ തേടി സ്കോട്ട്‌ലൻഡ്…..!

ലണ്ടൻ : സ്കോട്ട്‌ലൻഡിലെ ലോക് നെസ് തടാകത്തിൽ ജീവിക്കുന്നതെന്ന് വിശ്വസിക്കുന്ന ലോക് നെസ് മോൺസ്റ്റർ അഥവാ ‘ നെസി ‘ എന്ന ഐതിഹാസിക ജീവിയ്ക്കായുള്ള വമ്പൻ പര്യവേക്ഷണ പദ്ധതി ഈ മാസം 26നും 27നും നടക്കും. 50 വർഷങ്ങൾക്ക് മുമ്പാണ് ഇത്രയും വലിയ പര്യവേക്ഷണ ദൗത്യം ലോക് നെസിൽ നടക്കുന്നത്.

 

നിലവിൽ ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളുടെയും സഹായത്തോടെ നടക്കുന്ന പര്യവേക്ഷണം ഡ്രംനഡ്രോകിറ്റിലെ ലോക് നെസ് സെന്ററും ലോക് നെസ് എക്സ്പ്ലൊറേഷൻ എന്ന റിസേർച്ച് ടീമും ചേർന്നാണ് സംഘടിപ്പിക്കുന്നത്.

 

ഇൻഫ്രാറെഡ് ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ തടാകത്തിന് മുകളിലൂടെ പറക്കും. ജലത്തിനടിയിൽ നിന്ന് വരുന്ന അസ്വഭാവിക ശബ്ദങ്ങൾ പിടിച്ചെടുക്കാൻ ഹൈഡ്രോഫോണും ഉപയോഗിക്കും. തടാകത്തിന് ചുറ്റുമുള്ള കരയിലെ സുരക്ഷിത മേഖലകളിൽ നിന്ന് നെസിയ്ക്കായി നിരീക്ഷണം നടത്തും. ദൗത്യത്തിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ നിശ്ചിത പണമടയ്ക്കണം. 1972ലാണ് ലോക് നെസ് തടാകത്തിൽ നെസിയെ കണ്ടെത്താൻ വലിയ തോതിലെ പര്യവേക്ഷണ ദൗത്യം നടന്നത്.

Leave A Reply