ടികെ റോഡിൽ നിയന്ത്രണം വിട്ട് പെട്ടിഓട്ടോ മറിഞ്ഞ് 3 പേർക്ക് പരുക്ക്

തിരുവല്ല ∙ ടികെ റോഡിൽ നിയന്ത്രണം വിട്ട് പെട്ടിഓട്ടോ മറിഞ്ഞ് 3 പേർക്ക് പരുക്ക്. ആക്രിക്കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശികളായ പാർഥിപൻ (20) തമിഴ്ശെൽവൻ (30) കുമാർ (32) എന്നിവരാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റ മൂവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി. അഗ്നിരക്ഷാസേനയും പൊലീസും എത്തി പെട്ടിഓട്ടോ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Leave A Reply