‘എഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ റോഡ് അപകടങ്ങളിൽ ഗണ്യമായ കുറവ്’; കണക്കുകൾ പങ്കുവച്ച് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് റോഡ് അപകടങ്ങളിലും മരണങ്ങളിലുമുണ്ടായ കുറവിന്റെ കണക്കുകള്‍ പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി.
എഐ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ചവരെയും മന്ത്രി പരിഹസിച്ചു. ‘എന്തൊക്കെ പുകിലായിരുന്നു’ എന്നാണ് കണക്കുകള്‍ പങ്കുവച്ച് മന്ത്രി കുറിച്ചത്.
സംസ്ഥാനത്ത് 2022 ജൂലൈ മാസത്തില്‍ 3,316 റോഡ് അപകടങ്ങളില്‍ 313 പേര്‍ മരിക്കുകയും 3,992 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ എഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം രണ്ടാം മാസമായ ജൂലൈയില്‍ 1,201 റോഡപകടങ്ങളില്‍ 67 പേര്‍ മരിക്കുകയും 1,329 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തതായാണ് മന്ത്രി പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കണക്ക് വ്യക്തമാക്കുന്നു.