സ്കൂൾ പ്രവർത്തി ദിനം; വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

കൊച്ചി:  വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. പ്രവർത്തി ദിനം 210 ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്താണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.

മൂവാറ്റുപുഴ എബനേസർ ഹയർ സെക്കന്ററി സ്കൂൾ മാനേജർ ആണ് ഹർജിക്കാരൻ. ഹർജി പരിഗണിച്ച ഹൈക്കോടതി, 10 ദിവസത്തിനകം മറുപടി നൽകാൻ സർക്കാരിന് നിർദ്ദേശം നല്‍കി.

പ്രവർത്തി ദിനം കുറച്ചത് വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് ഹർജിയില്‍ പറയുന്നു. പ്രവർത്തി ദിനം കുറായതിനാല്‍ സിലബസ് പൂർത്തിയാക്കാന്‍ പ്രയാസമാണെന്ന് ഹർജിക്കാരൻ കുറ്റപ്പെടുത്തുന്നു.

Leave A Reply