ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. രജൗരി ജില്ലയിലെ ബരിയാമയിൽ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഇന്ത്യൻ ആർമിയുടെ പാരാ കമാൻഡോകളും ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരുന്നു. മേഖല പൂർണമായും സൈന്യം വളഞ്ഞു.
അതേസമയം, ശനിയാഴ്ചയും ഈ മേഖലയിൽ ഒരു ഭീകരനെ വധിച്ചിരുന്നു. ബുദൽ മേഖലയിലെ ഗുന്ദ-ഖവാസ് ഗ്രാമത്തിൽ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.