നാഷണല്‍ ലോക് അദാലത്ത് സെപ്റ്റംബര്‍ ഒമ്പതിന്

കൊല്ലം :  ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒമ്പതിന് താലൂക്കുകളുടെ കോടതി ആസ്ഥാനങ്ങളില്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും.

കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന കേസുകള്‍, പൊന്നുംവില നഷ്ടപരിഹാര വിധി കേസുകള്‍, നാളിതുവരെ കോടതിയുടെ പരിഗണനയ്ക്ക് വരാത്ത ബാങ്ക് വായ്പ കുടിശിക തര്‍ക്കങ്ങള്‍, രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട ഭൂമിന്യായവില അണ്ടര്‍വാല്യൂവേഷന്‍ തര്‍ക്കങ്ങള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, വ്യക്തിതര്‍ക്കങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ മറ്റു സേവന ദാതാക്കള്‍ എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍, പി എല്‍ പികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. ഫോണ്‍: 0474 2791399.

Leave A Reply