ഹിന്ദി ട്രാന്‍സലേറ്റര്‍ ഒഴിവ്

എറണാകുളത്തെ കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹിന്ദി ട്രാന്‍സ്‌ലേറ്ററിന്റെ ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ് (ഇളവുകള്‍ അനുവദനീയം).

യോഗ്യത: ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷില്‍ ഉള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിലുള്ള ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഒരു സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനത്തില്‍ ഹിന്ദി- ഇംഗ്ലീഷ് ട്രാന്‍സ്‌ലേഷനില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം, പി ജി ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍, മലയാള ഭാഷാ പരിജ്ഞാനം. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 16നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഓ സി ഹാജരാക്കണം. ഫോണ്‍: 0484 2312944.

Leave A Reply