‘രാഹുലിനെ അയോഗ്യനാക്കുന്നതിന് കാട്ടിയ വേഗത തിരിച്ചെടുക്കുന്നതിൽ കാണിക്കുന്നില്ല’; അധീര്‍ രഞ്ജന്‍ ചൗധരി
ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുന്നതിന് കാട്ടിയ വേഗത സ്ഥാനം പുനഃസ്ഥാപിക്കുന്നതില്‍ കാട്ടുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. അപകീര്‍ത്തി പരാമര്‍ശക്കേസിലെ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ളയോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്യുന്നെന്ന് സുപ്രീം കോടതി പറഞ്ഞു. അത് എന്താണ് അര്‍ഥമാക്കുന്നത്? അദ്ദേഹത്തിന് പാര്‍ലമെന്റ് നടപടികളില്‍ ഭാഗഭാക്കാകാനുള്ള അവസരം വീണ്ടും ലഭിക്കുമെന്നാണ് അതിന്റെ അര്‍ഥം. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ അതേ വേഗതയില്‍ അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കണം, അധീര്‍ രഞ്ജന്‍ ചൗധരി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.