ഇന്ത്യൻ വിദ്യാർഥി ചിക്കാ​ഗോ തെരുവിൽ; പിന്നാലെ സഹായവുമായി കോൺസുലേറ്റ്

ചിക്കാ​ഗോ: അമേരിക്കയിലെ ചിക്കാദ​ഗോ തെരുവിൽ പട്ടിണി കിടക്കുന്ന ഇന്ത്യൻ യുവതിക്ക് സഹായഹസ്തവുമായി ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ. യുവതിക്ക് ചികിത്സ, യാത്രാ സഹായം വാഗ്ദാനവുമായി കോൺസുലേറ്റ് രം​ഗത്തെത്തി. യുവതിക്ക് ആരോ​ഗ്യപരമായി മറ്റ് കുഴപ്പങ്ങളില്ലെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു. 2021ൽ, ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തിനായി യുഎസിലേക്ക് പോയ സയ്യിദ ലുലു മിൻഹാജ് സെയ്ദി എന്ന യുവതിയെയാണ് ചിക്കാഗോയിലെ തെരുവുകളിൽ പട്ടിണി കിടന്ന് അലയുന്നതായി കണ്ടെത്തിയത്.

അന്വേഷണത്തിൽ യുവതിയുടെ എല്ലാ സാധനങ്ങളും മോഷ്ടിക്കപ്പെട്ടതായും അവർ വിഷാദത്തിലാണെന്നും കണ്ടെത്തി. തെലങ്കാന ആസ്ഥാനമായുള്ള പാർട്ടിയായ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക്കിന്റെ (എംബിടി) വക്താവായ അംജെദ് ഉല്ലാ ഖാനാണ് യുവതിയുടെ അവസ്ഥ ലോകത്തിന് മുന്നിൽ കൊണ്ടുവന്നത്. തെരുവിൽ മകളെ കണ്ടശേഷം  അമ്മ സയ്യിദ വഹാജ് ഫാത്തിമ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതുകയും ഉടൻ ഇടപെട്ട് മകളെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

Leave A Reply