ഹരിയാന കലാപം; ഇന്റർനെറ്റ് നിരോധനം നീട്ടി

നൂഹ്: ഹരിയാനയിലെ നൂഹിൽ കെട്ടിടങ്ങൾ പൊളിക്കുന്നത് തുടരുന്നു. നൂഹിലെ സഹറ റെസ്റ്റോറന്റ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുകയാണ്. അനധികൃത നിർമാണമെന്ന് പറഞ്ഞാണ് നടപടി. നൂഹ്, പൽവൽ ജില്ലകളിലെ ഇന്റർനെറ്റ് നിരോധനം നീട്ടി. ചൊവ്വാഴ്ച വരെയാണ് നിരോധനം നീട്ടിയത്. എസ്എംഎസ് നിരോധനം നാളെ 5 മണി വരെ തുടരും.

വ്യാഴാഴ്ച വൈകിട്ടോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കല്‍ നടപടി നൂഹ് ജില്ലാ ഭരണകൂടം ആരംഭിച്ചത്. രണ്ടര ഏക്കർ കയ്യേറ്റം ഒഴിപ്പിക്കും എന്നാണ് ഹരിയാന സർക്കാർ വ്യക്തമാക്കിയത്. നൂഹ് ജില്ലയിലെ എസ്കെഎം സർക്കാർ മെഡിക്കൽ കോളജിന് സമീപത്തെ കെട്ടിടങ്ങൾ ഇന്നലെ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി. ആശുപത്രിയുടെ പ്രധാന കവാടത്തിന് എതിർ വശത്തുള്ള 12 മെഡിക്കൽ ഷോപ്പുകളും ഇതിൽ പെടും. സംഘർഷമുണ്ടായ പ്രദേശത്തെ 20 കിലോമീറ്റർ പരിധിയിലാണ് നടപടി.

Leave A Reply