ജയ്പൂർ: ജയ്പുർ ഹെറിറ്റേജ് മുൻസിപ്പൽ കോർപ്പറേഷൻ മേയർ മുനേഷ് ഗുർജറിനെ സസ്പെൻഡ് ചെയ്ത് രാജസ്ഥാൻ സർക്കാർ.
കൈക്കൂലിക്കേസിൽ മുനേഷ് ഗുർജറിന്റെ ഭർത്താവ് സുശീൽ ഗുർജറിനെ ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഭൂമി പട്ടയം നൽകുന്നതിന് പകരമായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് സുശീൽ ഗുർജറിനെ അറസ്റ്റ് ചെയ്തത്. ജയ്പൂരിലെ ഹെറിറ്റേജ് കോർപ്പറേഷനിലെ സിവിക് ബോഡി സീറ്റിൽ നിന്നും ഇവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.