ബംഗളൂരു: നിശ്ചിത സമയത്തിന് 10 മിനിറ്റ് മുമ്പ് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ ബംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി ആറ് യാത്രികർ.
ഇൻഡിഗോ വിമാനകമ്പനിയുടെ ബംഗളൂരു – മംഗളൂരു വിമാനത്തിൽ യാത്ര ചെയ്യാനായി ശനിയാഴ്ച ഉച്ചയ്ക്ക് ടിക്കറ്റെടുത്ത യാത്രികരെയാണ് വിമാനം “മറന്നത്’. ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 10 മിനിറ്റ് നേരത്തെ പറന്നതോടെയാണ് യാത്രികർ പെട്ടുപോയത്.
ബോർഡിംഗ് പാസ് എടുത്ത രണ്ട് യാത്രികർ ഉൾപ്പെടെയുള്ളവരാണ് വിമാനത്തിൽ കയറാൻ സാധിക്കാതെ വിഷമിച്ചത്. ഡൽഹിയിലേക്കുള്ള കണക്ഷൻ വിമാനം പിടിക്കാനുണ്ടായിരുന്ന രണ്ട് യാത്രികർക്ക് ഈ വിമാനത്തിൽ കയറാനും സാധിച്ചില്ല.