മണിപ്പൂരിൽ ആക്രമികൾ കവർന്ന ആയുധങ്ങൾ തിരിച്ചുപിടിക്കാൻ പരിശോധന

ഇംഫാല്‍: മണിപ്പൂരിൽ ആക്രമികൾ കവർന്ന ആയുധങ്ങൾ തിരിച്ചുപിടിക്കാൻ നടപടി ശക്തമാക്കി പൊലീസ്. കുകി, മെയ്തെയ് മേഖലകളിൽ പരിശോധന തുടരുകയാണ്.

മെയ്തെയ് മേഖലയിൽ നിന്ന് 1057 ആയുധങ്ങളും 14201 വെടിയുണ്ടകളും പിടിച്ചെടുത്തു. കുകി മേഖലയിൽ നിന്ന് 138 ആയുധങ്ങളും 121 വെടിയുണ്ടകളും പിടിച്ചെടുത്തു. ആയുധങ്ങള്‍ ബങ്കറുകളിലാണുള്ളത്. സേനയുടെ സഹായത്തോടെ ആയുധങ്ങള്‍ തീരിച്ചുപിടിക്കുകയാണ് പൊലീസ്.

മണിപ്പൂരിൽ സംഘർഷങ്ങൾക്ക് അയവില്ല. മെയ്തെയ് – കുകി വിഭാഗങ്ങളുടെ അതിർത്തി മേഖലകളിൽ വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു.

Leave A Reply