കാട്ടുപോത്തിന് പിന്നാലെ കാട്ടാനയും മടത്തറയിൽ

മടത്തറ‍∙ കാട്ടുപോത്തിന് പിന്നാലെ കാട്ടാനയും മടത്തറയിൽ. രാത്രിയും പകലും കൂട്ടത്തോടെ കാട്ടാന എത്തിത്തുടങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം രാത്രി 2 ആനകൾ ഇറങ്ങി തെങ്ങ്, പ്ലാവ് ഉൾപ്പെടെയുള്ളവ നശിപ്പിച്ചു . വീടുകൾക്ക് സമീപത്ത് വരെ ആനകൾ എത്തുകയായിരുന്നു. മടത്തറ പെട്രോൾ പമ്പിന് സമീപത്തു ബ്ലോക്ക് നമ്പർ 133ൽ മോഹനൻ പിള്ള, യശോദ ലംബോധരൻ എന്നിവരുടെ വസ്തുവിൽ ആണ് ആനകൾ അതിക്രമം കാട്ടിയത്.

മടത്തറ ജംക്‌ഷനിൽ കാണി ഗവ.എച്ച്എസിനും പോസ്റ്റ് ഓഫിസിന്റെ പിൻ ഭാഗത്തും ആനകൾ വന്നിരുന്നതായി നാട്ടുകാർ പറയുന്നു.കുളത്തുപ്പുഴ വനം റേഞ്ചിന്റെ പരിധിയിൽ വരുന്ന ഇവിടെ നേരത്തെ സോളർ വേലി സ്ഥാപിച്ചിരുന്നു. അടുത്തിടെ വേലി പ്രവർത്തനരഹിതമായി. തുടർന്നാണ് ആനകൾ മടത്തറ ഭാഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം ആനയിറങ്ങിയ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു.

Leave A Reply