കൊല്ലം: പുനലൂർ താലൂക്ക് ആശുപ്രതിയിലെ ആംബുലൻസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ജോജിയെയാണ് സൂപ്രണ്ട് അജിത സസ്‌പെൻഡ് ചെയ്തത്.
ഡ്യൂട്ടിസമയത്ത് ആംബുലൻസുമായി സ്ഥിരമായി വീട്ടിൽപോകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. രാത്രികാലങ്ങളിൽ ആശുപത്രിയിൽ ആംബുലൻസ് സേവനം ലഭിക്കാറില്ലെന്നും പലപ്പോഴും ഡ്രൈവർ ഉണ്ടാകാറില്ലെന്നും ആംബുലൻസുമായി ജോജി വീട്ടിൽ പോകാറുണ്ടെന്നും ജില്ലാമെഡിക്കൽ ഓഫീസർക്ക് പലതവണ പരാതി ലഭിച്ചിരുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ട് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ആംബുലൻസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തത്.