ബിജെപി പദയാത്രയിൽ വിജയ് മക്കൾ ഇയക്കത്തിന്റെ പതാക; പിന്നാലെ വിശദീകരണവുമായി വിഎംഐ

ചെന്നൈ: ബിജെപി പദയാത്രയിൽ വിജയ് മക്കൾ ഇയക്കത്തിന്റെ പതാക കണ്ടതിൽ വിശദീകരണവുമായി വിഎംഐ. അണ്ണാമലൈയുടെ പദയാത്രയുമായി വിജയ്ക്ക് ബന്ധമില്ലെന്ന് ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം വ്യക്തമാക്കി. പദയാത്രയിൽ പങ്കെടുത്തവർ വിജയ് ആരാധക കൂട്ടായ്മയുടെ ഭാഗമല്ല. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ആണ് നിലപാട് വ്യക്തമാക്കിയത്.

അതേ സമയം നടൻ വിജയ്ന്‍റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ആരാധക കൂട്ടായ്മ ദളപതി വിജയ് മക്കൾ ഇയക്കം വീണ്ടും യോഗം ചേർന്നു. യോഗത്തിൽ വിജയ് നേരിട്ട് പങ്കെടുത്തില്ലെങ്കിലും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. യോഗത്തിൽ ഏറ്റവും പ്രധാനമായെടുത്ത തീരുമാനം സൗജന്യ നിയമോപദേശ കേന്ദ്രങ്ങൾ തുടങ്ങുക എന്നതാണ്. അഭിഭാഷകർ കൂടിയുള്ള യോഗത്തിലാണ് പുതിയ നീക്കത്തിനുള്ള തീരുമാനം. വിജയുടെ നിർദേശപ്രകാരമാണ് സൗജന്യ നിയമോപദേശ കേന്ദ്രങ്ങൾ തുടങ്ങാനുള്ള തീരുമാനം യോഗത്തിലെടുത്തതെന്ന് ദളപതി വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ വ്യക്തമാക്കി.

Leave A Reply