യുവതിയെ ഇഞ്ചക്ഷൻ ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ഭർത്താവ് അരുണിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവല്ല പരുമല ആശുപത്രിയിൽ നഴ്സ് വേഷത്തിൽ കടന്നു കയറി യുവതിയെ വായു കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ  സ്നേഹയുടെ ഭർത്താവ് അരുണിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

സിറിഞ്ച് കുത്തിവെച്ച് സ്നേഹയെ വധിക്കാനുള്ള അനുഷയുടെ ശ്രമത്തിന് ഇയാളുടെ സഹായം ലഭിച്ചോ എന്നാണ് പരിശോധിക്കുന്നത്.  അരുണിൻ്റെയും അനുഷയുടെയും വാട്സ് ആപ്പ് ചാറ്റുകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. ഇന്നലെ വൈകുന്നേരം 6 മണി വരെ ചോദ്യം ചെയ്ത അരുണിനെ വിട്ടയച്ചിരുന്നു.

ഇന്നലെ റിമാന്റ് ചെയ്ത അനുഷയെ തിങ്കളാഴ്ച്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.

വെള്ളിയാഴ്ചയാണ് പ്രസവത്തിനായി പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കരിയില കുളങ്ങര സ്വദേശി സ്നേഹയെ നഴ്സിന്റെ വേഷം ധരിച്ചെത്തിയ പുല്ലു കുളങ്ങര സ്വദേശി അനുഷ സിറിഞ്ചിലൂടെ വായു കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചത്.

Leave A Reply