ഇടുക്കി: വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിൽ വീണ് നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിൻ സജി(19), പാമ്പാടും പാറ കുരിശുമല സ്വദേശി അനില രവീന്ദ്രൻ(16) എന്നിവരാണ് മരിച്ചത്.
അനില കല്ലാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയുമാണ്.
ഇരുവരേയും ശനിയാഴ്ച വെള്ളച്ചാട്ടത്തിൽ വീണ് കാണാതായിരുന്നു. കാൽവഴുതി അപകടത്തിൽപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തൂവൽ വെള്ളച്ചാട്ടം കാണാനായി എത്തിയത്. വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ എത്താതിരുന്നതിനാൽ ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു.