ബഹ്‌റൈനിൽ വൈദ്യുതി ഉപഭോഗത്തിൽ വർധനവ്.എയർ കണ്ടീഷനറുകളെ ജനങ്ങൾ വൻതോതിൽ ആശ്രയിച്ചതാണ് വൈദുതി ഉപഭോഗം വർധിപ്പിച്ചത്.കഴിഞ്ഞ വർഷത്തെ 3,708 മെഗാവാട്ട് എന്ന റെക്കോർഡാണ് മറികടന്നത്. വ്യാഴാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസ് (104 ഡിഗ്രി ഫാരൻഹീറ്റ്) ആയിരുന്നു. അന്തരീക്ഷ ഈർപ്പം 85 ശതമാനവും കൂടിയതോടെ ചൂട് അസഹ്യമായിരുന്നു.
മിഡിൽ ഈസ്റ്റിലുടനീളം ഈ വർഷം താപനില ഗണ്യമായി വർധിച്ചു. എല്ലാ രാജ്യങ്ങളിലും വൻതോതിൽ എയർ കണ്ടീഷഷനിംഗ് ഉപയോഗം വർധിക്കാൻ ഇത് കാരണമായി.ഗൾഫ് രാജ്യങ്ങളിൽ കൂടിയ താപനില കുവൈത്തിലാണ്. കുവൈത്തിൽ പല ദിവസങ്ങളിലും പകൽ സമയ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്നുണ്ട്.