ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. . ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് പ്രഭവകേന്ദ്രം.

ഭൂമിയുടെ 181 കിലോമീറ്റർ ഉള്ളിൽ നിന്ന് ഉടലെടുത്തതാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. യുറേഷ്യൻ, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമ സ്ഥലമായ അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പർവതനിരകൾ കേന്ദ്രീകരിച്ച് സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ട്. പാകിസ്ഥാന്റെ ചില ഭാഗങ്ങളിലും ഭൂചലനം റിപ്പോർട്ട് ചെയ്‌തു.

Leave A Reply