രാജിക്കാര്യത്തിൽ സിപിഐ ജില്ലാ നേതൃത്വത്തിന് വിശദീകരണം നൽകാതെ മുഹമ്മദ് മുഹസിൻ

പാലക്കാട്: രാജിക്കാര്യത്തിൽ സിപിഐ ജില്ലാ നേതൃത്വത്തിന് വിശദീകരണം നൽകാതെ മുഹമ്മദ് മുഹസിൻ എംഎൽഎ.

ഇന്നലത്തെ യോഗത്തിലും മുഹസിൻ വിശദീകരണം നൽകിയില്ല. നേതൃത്വത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കൗൺസിൽ അംഗം സീമ കൊങ്ങശ്ശേരി അടക്കം 11 പേർ കൂടി രാജിവച്ചു. മണ്ഡലം ലോക്കൽ നേതാക്കളാണ് രാജിവെച്ചത്.

രാജിവെച്ചവർ ജില്ലാ നേതൃത്വത്തിന് വിശദീകരണം നൽകിയില്ല. ജില്ലാ നേതൃയോഗം 11 പേരുടെ രാജി അംഗീകരിച്ചു. ഇവർക്കെതിരെ നടപടി ഉണ്ടായേക്കും.

വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. അതിന് പുറമെ പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷിനെയും പട്ടാമ്പിക്കാരനായ ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണനെയും ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരം താഴ്ത്തിരുന്നു. ഇതാണ് കടുത്ത പ്രതിഷേധത്തിന് ഇടയായത്.

Leave A Reply