എം.ടി വാസുദേവന്‍ നായരെ മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു

കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരെ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നടക്കാവിലെ വസതിയിലെത്തി സന്ദര്‍ശിച്ചു.
എം.ടിയെ പൊന്നാടയണിയിച്ച് മന്ത്രി ആദരിച്ചു. എം.ടിയുടെ കുടുംബാംഗങ്ങളെ കാണുകയും സുഖവിവരങ്ങള്‍ ആരായുകയും ചെയ്ത ശേഷമാണ് മന്ത്രി മടങ്ങിയത്.
അഡ്വ എം പി സൂര്യനാരായണനും സന്ദര്‍ശനത്തില്‍ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
Leave A Reply