ജമ്മുകശ്‍മീരിൽ സുരക്ഷാ പരിശോധന ശക്തമാക്കി സൈന്യം

ജമ്മുകശ്‍മീരിൽ സുരക്ഷാ പരിശോധന ശക്തമാക്കി സൈന്യം.ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ചാണ് പരിശോധന. കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചു.

കുൽഗാമിലെ ഹലാൻ വനമേഖലയിലാണ് വെള്ളിയാഴ്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സൈനികർ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

സ്ഫോടനശബ്ദം കേട്ടതിനെത്തുടർന്ന് കുന്ദ് മേഖലയിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. ശബ്ദംകേട്ട സമയത്ത് സൈനികവാഹനം അതുവഴി പോയിരുന്നെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Leave A Reply