ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണ യോഗം ചേർന്നു

എറണാകുളം: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് നിർവഹിച്ചു.

ഹരിത സഭയിൽ അവതിരിപ്പിച്ച ശുചിത്വ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വീടുകൾ, കട കമ്പോളങ്ങൾ വിദ്യാലയങ്ങൾ മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. യോഗത്തിൽ റിപ്പോർട്ടിന് കുറിച്ച് വിശദമായി ചർച്ച നടത്തുകയും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി മനോഷ് മറുപടി നൽകി. ശേഷം കോർഡിനേറ്റർ ഓഡിറ്റ് റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കില റിസോഴ്സ് പേഴ്സൺ പി ജനാർദ്ദനൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി വി രശ്മി, വാർഡ് മെമ്പർമാരായ മിനി പ്രദീപ്, ഷില്ജി രവി, പ്രകാശൻ ശ്രീധരൻ, ദിവ്യ ബാബു, ഇന്ദിരാ ധർമ്മരാജൻ, ലൈജു ജനകൻ, ലേഖ പ്രകാശൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി സുനിത, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കർമാർ,കുടുംബശ്രീ അംഗങ്ങൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Leave A Reply