ആലപ്പുഴ: നിർധന രോഗികളുടെ ആശ്രയ കേന്ദ്രമായ ആലപ്പുഴ സി.എച്ച് സെന്ററിന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകീട്ട് 3.30ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. സി.എച്ച് സെന്റർ പ്രസിഡന്റ് എ.എം. നസീർ അധ്യക്ഷത വഹിക്കും.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം മുഖ്യപ്രഭാഷണം നടത്തും. എച്ച്. സലാം എം.എൽ.എ മുഖ്യാതിഥിയാകും. എ. മുഹമ്മദ് മുസ്ലിയാർ പ്രാർന നിർവഹിക്കും. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. അബ്ദുൽ സലാം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. ശ്യാംസുന്ദര്‍, ജില്ല ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍കുട്ടി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ കമാൽ എം. മാക്കിയിൽ, മുഹമ്മദ് കൊച്ചുകളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് എന്നിവർ പങ്കെടുക്കും. 2010 മുതൽ ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചാണ് സെന്റർ പ്രവർത്തിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിന് തെക്കുവശം 60 ലക്ഷം രൂപ മുടക്കിയാണ് മന്ദിരം നിർമിച്ചത്.