ആറാട്ടുപുഴ: കായലിൽ വീണ യുവാവിനെ കാണാതായി. ആറാട്ടുപുഴ കള്ളിക്കാട് വെട്ടത്തുകടവ് ഷിജു ഭവനത്തിൽ ഷിബുവിന്റെ മകൻ ഷിബിനെയാണ് (അപ്പൂസ് -21) കാണാതായത്.
സുഹൃത്തുക്കളോടൊപ്പം വള്ളത്തിൽ പോകവെ ആണ് അപകടം. ശനിയാഴ്ച വൈകുന്നേരം ആറരയോടെ വെട്ടത്ത് കടവ് കിഴക്കേക്കര ജെട്ടിക്ക് സമീപമാണ് സംഭവം.
ഷിബിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട കള്ളിക്കാട് പുല്ലുകാട്ടിൽ കിഴക്കതിൽ മധുവിന്റെ മകൻ മഹേഷിനെ (20) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.