മാലിന്യമുക്തം നവകേരളം: ഇതുവരെ നീക്കം ചെയ്തത് 930 മാലിന്യക്കൂനകൾ

‍പാലക്കാട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില് മാലിന്യക്കൂനകള് നീക്കം ചെയ്തു. മാലിന്യക്കൂനകള് വൃത്തിയാക്കുന്നത് പുരോഗമിക്കുകയാണ്.
ജില്ലയില് ഒന്നും രണ്ടും ഘട്ടങ്ങളിലായി 930 മാലിന്യക്കൂനകള് ഇതുവരെ നീക്കം ചെയ്തു. ആദ്യഘട്ടത്തില് 505 മാലിന്യക്കൂനകളും രണ്ടാംഘട്ടത്തില് ജൂണ് ഒന്ന് മുതല് ജൂലൈ 31 വരെ 425 മാലിന്യക്കൂനകളാണ് വൃത്തിയാക്കിയത്. രണ്ടാം ഘട്ടത്തില് ഏറ്റവും കൂടുതല് മാലിന്യക്കൂനകള് വൃത്തിയാക്കിയത് പുതുശ്ശേരിയിലാണ്-26 എണ്ണം.
പൊതുയിടങ്ങളില് മാലിന്യം വലിച്ചെറിഞ്ഞതിന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില് ജില്ലയില് ജൂണ് ഒന്ന് മുതല് ജൂലൈ 31 വരെ പിഴയായി ഈടാക്കിയത് 14,47,682 രൂപ, അതേസമയം എന്ഫോഴ്‌സ്‌മെന്റ് ടീം തദ്ദേശസ്ഥാപനങ്ങള്ക്ക് നല്കിയ ശിപാര്ശയുടെ അടിസ്ഥാനത്തില് 2,97,700 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. പൊതുയിടങ്ങളില് മാലിന്യം നിക്ഷേപിക്കുന്നവരുടെ വിവരങ്ങള് നല്കിയതിന് 16,250 രൂപ പാരിതോഷികവും നല്കിയിട്ടുണ്ട്.
Leave A Reply