കൊല്ലത്ത് വീട് കുത്തിത്തുറന്ന് മോഷണം; അഞ്ചു പേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം ചിതറയിൽ വീട്ടിൽ ആളില്ലാ തക്കം നോക്കി വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും ടിവിയും മോഷ്ടിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിലായി.

കഴിഞ്ഞമാസം എട്ടിന് ചിതറ മതിര സ്വദേശി ഹരിതയുടെ വീട്ടിലാണ് പ്രതികൾ കതക് കുത്തിത്തുറന്ന് മോഷ്ടിച്ചത്. ഒരു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും എൽ ഇ ഡി ടി വി യുമാണ് സംഘം മോഷ്ടിച്ചത്.

തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി കൊപ്ര ബിജുവും പൂജപ്പുര ജയിലിൽ വച്ച് പരിചയപ്പെട്ട മറ്റ് നാലു പേരുമാണ് പിടിയിലായത്.  വിരലടയാള വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ കൊപ്ര ബിജുവിന്റെ സാന്നിധ്യം തെളിഞ്ഞു.

ജയിൽ ശിക്ഷ കഴിഞ്ഞ് പറത്തിറങ്ങിയ ബിജു പൂജപ്പുര ജയിലിൽ ഒപ്പമുണ്ടായിരുന്നവരെ കൂട്ടി മോഷണം നടത്തിയതാണെന്ന് പൊലീസ് മനസിലാക്കി. വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചടയമംഗലം സ്റ്റേഷൻ പരിധികളിലായിരുന്നു നാല് മോഷണം. തിരുവനന്തപുരം ഷാഡോ ടീമിന്റെ സഹായത്തോടെ വട്ടിയൂർകാവിൽ നിന്ന് സംഘത്തെ അറസ്റ്റ് ചെയ്തു.

Leave A Reply