നിരഞ്ജ് മണിയൻപിള്ള രാജുവിന്റെ പുതിയ ചിത്രമായ അച്ചനൊരു വാഴ വെച്ചു ൻറെ ട്രൈലെര് റിലീസ് ചെയ്തു. മനു ഗോപാലിന്റെ തിരക്കഥയിൽ സന്ദീപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോസഫ് ഫെയിം ആത്മിയ, ശാന്തി കൃഷ്ണ, എ വി അനൂപ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഇത് നിർമ്മിക്കുന്നത്. ചിത്രം ഓണത്തിന് പ്രദർശനത്തിന് എത്തും
ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ലെന, ജോണി ആന്റണി, ഭഗത് മാനുവൽ, അപ്പാനി ശരത്, സോഹൻ സീനുലാൽ, അശ്വിൻ മാത്യു, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല എന്നിവരും അച്ചനൊരു വാഴ വെച്ചു ചിത്രത്തിലുണ്ട്. ഛായാഗ്രഹണം പി സുകുമാർ, എഡിറ്റിംഗ് വി സാജൻ, സംഗീതം ബിജിബാൽ. ഷാൻ തുളസീധരൻ സംവിധാനം ചെയ്ത ഡിയർ വാപ്പിയിലാണ് നിരഞ്ജ് അവസാനമായി അഭിനയിച്ചത്. അനഘ നാരായണൻ, ലാൽ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.