മഹാ ഇമ്മേഴ്സൺ ബണ്ടിലുമായി ഇംപെക്സ്

കൊച്ചി: ഉപഭോക്താക്കൾക്ക് ഒരു വർഷം അരലക്ഷത്തിലേറെ രൂപയുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കി മുൻനിര ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ ഇംപെക്സ്, പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനദാതാക്കളായ ടൈംസ് പ്രൈമുമായി ധാരണയിലെത്തി. മഹാ ഇമ്മേഴ്സൺ ബണ്ടിൽ എന്നു പേരിട്ടിരിക്കുന്ന ഈ തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ ഇംപെക്സിന്റെ തിരഞ്ഞെടുത്ത സ്മാർട് ടിവികൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ടൈംസ് പ്രൈം സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് പാരിതോഷികമായി ലഭിക്കും.

ഇതുവഴി മൈൻഡ്ര, ഫസ്റ്റ്ക്രൈ, ഹെൽത്തിഫൈമി,  തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ 60,000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങളാണ് ഇംപെക്സ് ഉപഭോക്താക്കൾക്ക് ലഭിക്കുക. കൂടാതെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണിലിവ്, ക്രിക്ക്ബസ്, ഗാന പ്ലസ്, ഈസിഡൈനർ, ഇടി പ്രൈം തുടങ്ങിയ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാം.

ഉപഭോക്താക്കൾക്ക് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന തന്ത്രപ്രധാന പങ്കാളിത്തമായ മഹാ ഇമ്മേഴ്‌ഷൻ ബണ്ടിൽ അവതരിപ്പിക്കാൻ ഇംപെക്‌സുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടൈംസ് പ്രൈം ബിസിനസ് ഹെഡ് ഹർഷിത സിംഗ് പറഞ്ഞു. ഇംപെക്‌സ് ഉപഭോക്താക്കൾക്ക് ടൈംസ് പ്രൈമിൽ മികച്ച വിനോദ അനുഭവവും സമാനതകളില്ലാത്ത മൂല്യവും ഇതുവഴി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത മൂല്യം നൽകുന്നതിന് ടൈംസ് പ്രൈമുമായി കൈകോർക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇംപെക്സ് ഉപഭോക്താക്കൾക്ക് സൗജന്യമായി പ്രീമിയം വിനോദം ആസ്വദിക്കാനുള്ള മികച്ച അവസരമാണ് മഹാ ഇമ്മേഴ്‌ഷൻ ബണ്ടിൽ. ഈ ആനുകൂല്യങ്ങൾ ഉപഭോക്താക്കളെ തൃപ്തരാക്കുമെന്ന് ഉറപ്പാണ്,” ഇംപെക്‌സ് മാർക്കറ്റിംഗ് മേധാവി നിശാന്ത് ഹബാഷ് പറഞ്ഞു.

ഇംപെക്‌സിന്റെ തിരഞ്ഞെടുത്ത സ്മാർട് ടിവി മോഡലുകൾക്കൊപ്പമാണ് മഹാ ഇമ്മേഴ്‌ഷൻ ബണ്ടിൽ ലഭിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ഇതു ലഭിക്കുന്ന ഷോപ്പുകളെ കണ്ടെത്തുന്നതിനും ഇംപെക്സ് വെബ്സൈറ്റ് അല്ലെങ്കിൽ ടൈംസ് പ്രൈം വെബ്സൈറ്റ് സന്ദർശിക്കാം.

Leave A Reply