അകാലത്തിൽ പൊലിഞ്ഞു പോയ ചാന്ദ്നി എന്ന ബാലികയ്ക്ക് അനുശോചനം രേഖപ്പെടുത്തി എൻ സി ഡി സി

കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടന ആയ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ ആലുവയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പിഞ്ചുബാലിക ചാന്ദ്നിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. നിയമങ്ങൾ നോക്ക്കുത്തികളാവുന്ന ഈ സമൂഹത്തിൽ ഇതൊരു പുതിയ അനുഭവമല്ല. ജയിലുകളിൽ കുറ്റവാളികളെ തീറ്റിപ്പോറ്റുന്നതിനു പകരം കനത്ത ശിക്ഷ വിധിക്കണമെന്നും ഇനിയൊരു ചന്ദ്നി ഈ സമൂഹത്തിൽ ഉണ്ടാവരുതെന്നും എൻ സി ഡി സി ഇവാലുവേറ്റർ ബിന്ദു എസ് യോഗത്തിൽ പറഞ്ഞു.

ഇങ്ങനെയുള്ള കർശന നടപടി സ്വീകരിക്കണമെന്ന് റീജിയണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ്‌ റിസ്വാൻ പറഞ്ഞു. കുട്ടികളിൽ ചെറിയ പ്രായം മുതലേ രക്ഷിതാക്കൾ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നും അപരിചിതരുമായി അകലം പാലിക്കാനും സമൂഹത്തിലെ ആളുകളെപ്പറ്റി ഒരു അവബോധവും നൽകണമെന്നും എൻ സി ഡി സി അധ്യാപിക സുധ മേനോൻ പറഞ്ഞു.

കുറ്റവാളിയെ കലാകാലം ജയിലിൽ അടച്ച് ഭക്ഷണം കൊടുക്കുന്നുന്നതിനുപകരം നിഷ്ടൂരമായ ഇതുപോലുള്ള കേസുകളിലെ പ്രതികളെ യുദ്ധകാലാടിസ്ഥാനത്തിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കാനുള്ള നിയമ വിധികൾ കൊണ്ടുവരണമെന്നും എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ പറഞ്ഞു. കൂടാതെ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് കമ്മിറ്റി അംഗങ്ങൾ അനുശോചനം അർപ്പിച്ചു.

Leave A Reply