എറണാകുളം: വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ജഹാസാണ് പൊലീസിന്റെ പിടിയിലായത്. രണ്ട് കുട്ടികളുടെ പരാതിയിന്മേലാണ് നടപടി. പിടിയിലായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും ഇയാൾ മറ്റ് കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
നേരത്തെ, നിസ്‌കരിക്കാനെത്തിയ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കാസർഗോഡ് മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായരുന്നു. കാസർഗോഡ് മുണ്ട്യത്തടുക്ക സ്വദേശി അജ്‌മൽ ഹിമാമി സഖാഫിയെയാണ് കാസർഗോഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിലെത്തിയ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയെന്നാണ് പരാതി.