മധ്യപ്രദേശിൽ ആദിവാസികൾക്ക് നേരെ വീണ്ടും ആക്രമണം

മധ്യപ്രദേശിൽ ബിജെപി എംഎൽഎയുടെ മകൻ ആദിവാസി യുവാവിന് നേരെ വെടിയുതിർത്തു. ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവം. എംഎൽഎയുടെ മകൻ ഒളിവിലാണ്.

സിങ്‌ഗ്രൗലി ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ബിജെപി എംഎൽഎ രാം ലല്ലു വൈശ്യയുടെ മകൻ വിവേകാനന്ദ് വൈശ്യയാണ് 34 കാരനായ സൂര്യ കുമാർ ഖൈർവാറിന് നേരെ വെടിയുതിർത്തത്. കൊലപാതകശ്രമത്തിനും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും ആയുധ നിയമത്തിലെയും വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

Leave A Reply