പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാരെ  സസ്പെന്‍ഡ് ചെയ്തു.

നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-രണ്ട് അറ്റന്‍ഡറെയുമാണ് സസ്പെന്‍ഡ് ചെയ്തത്. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Leave A Reply