രാഷ്‌ട്രപതിയുടെ തമിഴ്നാട് സന്ദർശനത്തിന് ഓഗസ്റ്റ് 5ന് തുടക്കമാകും

രാഷ്‌ട്രപതി ദ്രൗപതി മുർമ്മു ഓഗസ്റ്റ് 5 മുതൽ 8 വരെ തമിഴ്നാട് സന്ദർശിക്കും. ശനിയാഴ്ച മുതുമല കടുവാ സങ്കേതം സന്ദർശിച്ച് തമിഴ്‌നാട്ടിലെ ആന പാപ്പന്മാരുമായി സംവദിക്കും. ഞായറാഴ്ച ചെന്നൈയിൽ മദ്രാസ് സർവകലാശാലയുടെ 165-ാമത് ബിരുദദാന ചടങ്ങിലും രാഷ്‌ട്രപതി പങ്കെടുക്കും.

ചെന്നൈയിലെ രാജ്ഭവനിൽ വനവാസികളുമായി സംവദിക്കുകയും മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ ഛായാചിത്രം അനാച്ഛാദനവും ചെയ്യും. രാജ്ഭവനിലെ ദർബാർ ഹാളിന്റെ പുനർനാമകരണ ചടങ്ങിലും രാഷ്‌ട്രപതി പങ്കെടുക്കും. ദേശീയ ആയുഷ് മിഷനു കീഴിൽ വില്ലിയനൂരിൽ 50 കിടക്കകളുള്ള ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കും.

Leave A Reply