രണ്ടു വർഷമായി ലോഗിൻ ചെയ്യാത്ത ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് ഗൂഗിൾ

രണ്ടു വർഷമായി ലോഗിൻ ചെയ്യാത്ത ജിമെയിൽ അക്കൗണ്ടുകൾ ഡിസംബർ 1 മുതൽ ഡിലീറ്റ് ചെയ്തു തുടങ്ങുമെന്ന് അറിയിപ്പുമായി ഗൂഗിൾ. ജിമെയിൽ, ഡോക്സ്(docs), ഡ്രൈവ്(google drive), മീറ്റ്, കലണ്ടർ, ഗൂഗിൾ(google) ഫോട്ടോസ്(google Photos) എന്നിവയിലെ ഉള്ളടക്കങ്ങളെല്ലാം അപ്രത്യക്ഷമാകും. സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണ് ഗൂഗിൾ ഈ തീരുമാനമെടുത്തിരിക്കുന്നത്.ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് അവ ഡിലീറ്റ് ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വാദം.

രണ്ടു വർഷത്തിനിടെ ലോഗിൻ ചെയ്യാത്തതോ ആക്ടീവ് ആകാത്തതോ ആയ അക്കൗണ്ടുകളെയാണ് തീരുമാനം ബാധിക്കുക. ലോഗിൻ ചെയ്യാത്ത അക്കൗണ്ടുകളുടെ റിക്കവറി ഇമെയിലുകളിലേക്ക് ഇതിനോടകം ഗൂഗിൾ ഇക്കാര്യം സൂചിപ്പിച്ച് മെയിലുകൾ അയച്ചിട്ടുണ്ടാകും.

രണ്ടു വർഷത്തിലൊരിക്കൽ ലോഗിൻ ചെയ്തോ, പ്ലേസ്റ്റോർ(play store), യുട്യൂബ്(youtube), ഗൂഗിൾ സേർച്(google search) തുടങ്ങിയ സേവനങ്ങൾക്കായി ഉപയോഗിച്ചാലും ഗൂഗിൾ അക്കൗണ്ട് നിലനിർത്താനാകും. അതേസമയം ഈ നിയമം വ്യക്തിപരമായ അക്കൗണ്ടുകൾക്കാണ് ബാധകമാകുക. സ്ഥാപനങ്ങളുടെ മെയിൽ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാൻ കമ്പനി ഉദ്ദേശിക്കുന്നില്ല.

Leave A Reply