തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രഗോപുരത്തിന്‍റെ ഒരുഭാഗം തകർന്നു വീണു; ആളപായമില്ല

തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന്‍റെ ഒരുഭാഗം തകർന്നുവീണു. ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവം. ക്ഷേത്ര പുനരുദ്ധാരണത്തിന്‍റെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു.

അതിനിടെയാണ് കിഴക്കേ പ്രവേശന കവാടത്തിലെ ഗോപുരത്തിന്‍റെ ഒരുഭാഗം തകർന്നത്.98 ലക്ഷം രൂപ ചെലവഴിച്ച് നവീകരണപ്രവർത്തനങ്ങൾ നടക്കുകയാണെന്നും പഴമ നിലനിർത്തിക്കൊണ്ടുതന്നെ തകർന്ന ഭാഗം പുനർനിർമിക്കുമെന്നും അധികൃതർ പറഞ്ഞു.സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave A Reply